HIGHLIGHTS : മുക്കം : സീരിയല്‍ അഭിനയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ്
മുക്കം : സീരിയല്‍ അഭിനയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മുക്കത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്‍പറമ്പില്‍ വര്‍ഷയെ(22)യാണ് ഭര്‍ത്താവ് സജീവ്(26) കുത്തിക്കൊന്നത്. മകളെ കുത്തുന്നത് തടഞ്ഞ വര്‍ഷയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്ക്ുകയാണ്. സംഭവത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സജീവനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വിവാഹശേഷം വര്‍ഷ തിരുവനന്തപുരത്ത് ബിഫാമിന് ചേര്‍ന്നിരുന്നു. അവിടെ നിന്നാണ് വര്‍ഷ സീരിയലില്‍ അഭിനയിക്കാന്‍ പോയത്. വര്‍ഷ അഭിനയിക്കാന്‍ പോകുന്നത് സജീവ് എതിര്‍ത്തതോടെ് ഇരുവരും അകന്ന് കഴിയുകയായിരുന്നു. നാലു മാസത്തോളമായി വര്‍ഷ സഹോദരനൊപ്പം വാടക വീട്ടിലാണ് താമസിച്ച് വരുന്നത്. രണ്ടു ദിവസം മുമ്പ് വര്‍ഷ വീട്ടിലെത്തിയ വിവരമറിഞ്ഞ് വര്‍ഷയുടെ വീട്ടില്‍ എത്തിയ സജീവനും വര്‍ഷയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴെക്കും വര്‍ഷ മരിച്ചിരുന്നു. രാജാമണിയാണ് വര്‍ഷയുടെ അച്ഛന്‍.
കൊണ്ടോട്ടിക്കടുത്ത് കീഴ്‌ശ്ശേരി വളപ്പില്‍ കുണ്ടില്‍ സ്വദേശിയായ സജീവ് കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. സജീവ് പോലീസില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
താമരശ്ശേരി് ഡിവൈ എസ്പി ജെയ്‌സണ്‍ അബ്രഹാം, മുക്കം സിഐ രാജപ്പന്‍ റാവുത്തര്‍ എന്നിലരുടെ നേതൃത്യത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.


