സിറിയ: സിറിയയിലെ തെക്കന്‍ ഹൗറാന്‍ പ്ലെയ്നില്‍ സൈന്യം നടത്തിയ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 16 പേര് മരിച്ചു.
വിമതരെ ലക്ഷ്യം വച്ച് ബസ്ര അല്‍ ഹറീറില് കഴിഞ്ഞ ദിവസം സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരേ 17 മാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിനു പേരാണു മരിച്ചത്.
അലെപ്പോയിലാണ് ഇപ്പോള്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




