HIGHLIGHTS : ദില്ലി : ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഐഎം
ദില്ലി : ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഐഎം ഘടകത്തിലുണ്ടായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിഎസ് അച്ചുതാനന്ദനെതിരെ അച്ചടക്ക നടപടി വേണോ എന്ന കാര്യവും ചര്‍ച്ചചെയ്യാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയോഗം ദില്ലിയില്‍ തുടങ്ങി.
വിഎസിനെതിരെ നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന. വിഎസിനെതിരെ നടപടിയുണ്ടാകുമെന്നതിനോട് കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ പ്രതികരിച്ിരുന്നില്ല. എന്നാല്‍ നടപടി സംബന്ധിച്ച പിബി നിര്‍ദേശം കേന്ദ്രകമ്മിറ്റി ഇന്ന് ചര്‍ച്ച ചെയ്യും.

ഇതു സംബന്ധിച്ച പ്രതികരണങ്ങള്‍ക്കായി 22-ാം തിയതിവരെ കാത്തിരിക്കണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.