സഹൃദയരുടെ കനിവ്‌ തേടി നിരാശ്രയ കുടുംബം

thakarnaveedu  baijuപരപ്പനങ്ങാടി: കഴിഞ്ഞദിവസമുണ്ടായ കനത്ത പേമാരിയിലും കാറ്റിലും ആകെ ഉണ്ടായിരുന്ന പണിതീരാത്ത വീടിന്റെ മേല്‍ക്കൂര കാറ്റെടുത്ത്‌ പോയതിനാല്‍ കയറി കിടക്കാന്‍ ഒരിടമില്ലാതെ സര്‍വ്വവും നഷ്ടപ്പെട്ട കിഡ്‌നി സംബന്ധമായി ചികിത്സയില്‍ കഴിയുന്ന ബൈജു(42)വും കുടുംബവും സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നു.

അരിയല്ലൂര്‍ ദേവീവിലാസം സ്‌കൂളിന്‌ സമീപമാണ്‌ ബൈജു താമസിക്കുന്നത്‌. പേമാരിയില്‍ കയറിക്കിടനിനരുന്ന പാതി പണി കഴിഞ്ഞ പുരയുടെ മേല്‍ക്കൂര പൂര്‍ണമായി നശിച്ചു.

കിഡ്‌നി രോഗിയായ ബൈജുവിന്‌ പറക്കമറ്റാത്ത രണ്ട്‌ കുട്ടികളേയും ഭാര്യയേയും അമ്മയേയും എങ്ങനെ സംരക്ഷിക്കണം എന്നറിയാതെ കഴിയുകയാണ്‌. രോഗ ശുശ്രൂഷയ്‌ക്കും നിത്യചെലവിനും പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന്‌ താമസിച്ചുവരുന്ന വീടിന്‌ ഇപ്പോഴുണ്ടായിരിക്കുന്ന ഈ കേടുപാടുകള്‍ എങ്ങനെ തീര്‍ക്കുമെന്ന്‌ അറിയാതെ വിഷമിക്കുകയാണ്‌.

ബൈജുവിനെ സഹായിക്കാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. സഹായങ്ങള്‍ ബൈജു പള്ളത്ത്‌, നിയര്‍ ദേവീവിലാസം സ്‌കൂള്‍, അരിയല്ലൂര്‍, A/C No 150402101132268 , കോര്‍പ്പറേഷന്‍ ബാങ്ക്‌, അരിയല്ലൂര്‍ എന്ന വിലാസത്തില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top