HIGHLIGHTS : തിരു: സര്‍ക്കാരിന് എതിരെയുള്ള നീക്കങ്ങള്‍ ഒറ്റകെട്ടായി നേരിടുമെന്ന് ചെന്നിത്തല

തിരു: സര്‍ക്കാരിന് എതിരെയുള്ള നീക്കങ്ങള്‍ ഒറ്റകെട്ടായി നേരിടുമെന്ന് ചെന്നിത്തല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിനെ ദുര്‍ബലപെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനെ കൂട്ടായി ചെറുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടുകൂടി തിരഞ്ഞെടുത്ത സര്‍ക്കാരാണിതെന്നും എന്തു വില കൊടുത്തും സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങളെ ചെറുക്കുമെന്നും അദേഹം പറഞ്ഞു.
സിപിഐയെമ്മിന്റെ ആസൂത്രിതമായ നീക്കമാണ് ഇതെന്നാണ് പാര്‍ട്ടി മനസ്സിലാക്കുന്നതെന്നും നേതാക്കന്‍ മാരെ ജനങ്ങളുടെ മുമ്പില്‍ താറടിച്ച് കാണിക്കുന്ന നടപടി അപലപനീയമാണെന്നും യുഡിഎഫിനെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുഡിഎഫ് ഒറ്റകെട്ടാണെന്നും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളെ കൂടെ നിര്‍ത്തികൊണ്ടായിരിക്കും പാര്‍ട്ടി മുന്നോട്ട് പോവുകയെന്നും ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു എന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം സോളാര്‍ തട്ടിപ്പിലെ അനേ്വഷണ റിപ്പോര്‍ട്ട് വന്ന ശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.