കണ്ണൂരില്‍ സിപിഐഎം ഓഫീസ് ബോംബേറില്‍ തകര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ ചക്കരകല്ലില്‍ സിപിഐഎം ബ്രാഞ്ച് ഓഫീസ് ബോംബേറില്‍ തകര്‍ന്നു. ബാവോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ബൈക്കില്‍ എത്തിയ സംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ബോംബേറില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന രണ്ടു നിലകെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് നിന്ന് പൊട്ടാത്ത ഒരു ബോംബും കിട്ടിയിട്ടുണ്ട്. ചക്കരക്കല്‍ പോലീസും ഡോഗ്‌സ് സക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

 

Share news
error: Content is protected !!
Scroll to Top