HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായര്‍ കൊച്ചിയില്‍
തിരു: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായര്‍ കൊച്ചിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞ പേരുകള്‍ രണ്ട് ദിവസത്തിനകം പുറത്തുവിടുമെന്ന് സരിതയുടെ അഭിഭാഷകന്‍ അഡ്വക്കേറ്റ് ഫെന്നി ബാലകൃഷ്ണന്‍.
ഈ മൊഴി പുറത്തു വരുന്നത് ദേശീയ സംസ്ഥാന രാഷ്ട്രീയത്തിന് വന്‍ ചലനങ്ങളുണ്ടാക്കുമെന്ന് അഭിഭാഷകന്‍ അവകാശപെട്ടു. സരിതയുടെ മൊഴി അനേ്വഷണ സംഘം രേഖപെടുത്തിയില്ല. പലരിലേക്കും അനേ്വഷണം പോയില്ല. എതിനാലാണ് സരിത കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതെന്നും ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രതികരിക്കാന്‍ ഫെന്നി ബാലകൃഷ്ണന്‍ തയ്യാറായില്ല.