HIGHLIGHTS : എറണാകുളം: സരിത എസ് നായരുടെ രഹസ്യമൊഴി രേഖപെടുത്തുന്നതിനുള്ള അഭിഭാഷകന്റെ

എറണാകുളം: സരിത എസ് നായരുടെ രഹസ്യമൊഴി രേഖപെടുത്തുന്നതിനുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ പരിഗണിക്കുക. അനുമതി ലഭിക്കുകയാണെങ്കില്‍ അഭിഭാഷകന്‍ ഇന്നു തന്നെ സരിതയുടെ മൊഴി രേഖപെടുത്തും.
സരിതയുടെ രഹസ്യമൊഴി രോഖാമൂലം എഴുതി നല്‍കാന്‍ കോടതി സരിതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സരിത പോലീസ് കസ്റ്റഡിയില്‍ ആയതിനാല്‍ മൊഴി രേഖപെടുത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് കസ്റ്റഡി അവസാനിപ്പിച്ച് സരിതയെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് മൊഴി രേഖപെടുത്തുവാനുള്ള അവസരം ഒരുക്കിയത്.
സരിതയുടെ മൊഴി രേഖപെടുത്തികഴിഞ്ഞാല്‍ അത് പുറത്തുവിടുമെന്ന് അഭിഭാഷകന്‍ ഇന്നലെ പറഞ്ഞിരുന്നു. സരിതയുടെ മൊഴിയില്‍ സംസ്ഥാന കേന്ദ്ര മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് അഭിഭാഷകന്‍ സൂചന നല്‍കിയിട്ടുണ്ട്.