HIGHLIGHTS : ലണ്ടന്‍ : ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി സ്പ്രിന്‍ രാജാവ് ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി.
ലണ്ടന്‍ : ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി സ്പ്രിന്‍ രാജാവ് ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി. ഓട്ടത്തിലല്ലകേട്ടോ….ലോകത്തിലെ സമ്പന്നരായ കായ്കതാരങ്ങളുടെ പട്ടികയിലാണ് ധോണി ബോള്‍ട്ടിനെ കടത്തിവെട്ടിയത്. ബോള്‍ട്ടിനെ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനെയും ധോണി മറികടന്നു.
ഫോബ്‌സ് മാസികയുടെ ഏറ്റവും പുതിയ ആദ്യ 100 സമ്പന്നരായ കായികതാരങ്ങളുടെ ലിസ്റ്റിലാണ് ധോണി 31-ാ മനായി ഇടംതേടിയത് ഉസൈന്‍ ബോള്‍ട്ട് 63-ാ മതും ടെണ്ടുല്‍ക്കര്‍ 78-ാം മതുമാണ്. ഫുട്‌ബോളില്‍ നക്ഷത്രങ്ങളായ റൂണിയും ടോറന്‍സുമെല്ലാം ധോണിയുടെ പിറകിലാണ്.

ബോക്‌സിങ് താരം ഫ്‌ലോയ്ഡ് മെയ്തര്‍ ആണ് പട്ടികയിലെ ഒന്നാമന്‍. 85 മില്യണ്‍ ഡോളറാണ് ഇദേഹത്തിന്റെ വരുമാനം. വുഗ്‌ലിസ്റ്റ് താരം മാനിപിക്കാവോയാണ് രണ്ടാമത്. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് മൂന്നാമതും 26.5 മില്ല്യണ്‍ ഡോളറാണ് ധോണിയുടെ വരുമാനം. ഇതില്‍ 23 മില്ല്യണ്‍ വരുമാവനം പരസ്യത്തിലൂടെ ലഭിച്ചതാണ്. പതിനൊന്നാം സ്ഥാനത്ത് നില്‍കുന്ന ഫുട്‌ബോള്‍ രാജകുമാരന്‍ മെസിക്കുപോലും പരസ്യവരുമാനം 19 മില്ല്യണ്‍ മാത്രമേ ലഭിച്ചിട്ടുള്ളു. ഏറ്റവും വലിയ തമാശ 1-ാം സ്ഥാനത്ത് നില്‍കുന്ന ഫ്‌ലോയ്ഡ് മെയ്തറിന് പരസ്യവരുമാനത്തില്‍ നിന്ന് ഒരു ചില്ലികാശും കിട്ടുന്നില്ല എന്നതാണ്. മുഴുവന്‍ കാശും ഇയാള്‍ ബോക്‌സിങ്ങ് റിങ്ങില്‍ ഇടിച്ചിട്ടതാണ്.
പഴയ ഒന്നാമന്‍ ഡേവിഡ് ബെക്കാം പട്ടികയില്‍ എട്ടാമതാണ്.