HIGHLIGHTS : കണ്ണൂര്‍: :പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സമരം നടത്തുന്ന
കണ്ണൂര്‍: :പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സമരം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുമായി ചര്‍ച്ചനടത്താനും അവഹേളിക്കപ്പെടാനുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മല്‍ ചാണ്ടി വ്യക്തമാക്കി. നേതാക്കള്‍ക്ക്് എപ്പോള്‍ വേണമെങ്കിലും തകന്നെ വന്നു കാണാമെന്നും സമരക്കാരുമായി പുതുതായൊന്നും ചര്‍ച്ചചെയ്യാനില്ലെന്നും അദേഹം വ്യക്തമാക്കി.
സമരത്തിനിടെ അക്രമം നടത്തുന്നത് സമരം പരാജയപ്പെട്ടതിനാലാണെന്നും പങ്കാളിത്ത പെന്‍ഷനെ കുറിച്ചുള്ള എന്ത് ആശങ്കകളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ധനമന്ത്രി കെഎം മാണിയുമായി നേരത്തെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബിജെപി അനുകൂല സംഘടനയായ ഫെറ്റോ സമരത്തല്‍ നിന്നും പിന്‍മാറാന്‍ തീരുമാച്ചിരുന്നു.
അതെ സമയം കഴിഞ്ഞ ദിവസം കെഎം മാണിയുമായി ജീവനക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഞായറാഴ്ച മുഖ്യമന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.