HIGHLIGHTS : തിരു: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും
തിരു: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപരും നടത്തുന്ന സമരം രണ്ടാം ദിവസത്തില്‍ കൂടുതല്‍ സങ്കര്‍ഷത്തിലേക്ക്. സമരത്തിനെതിരെ തിരുവനന്തപുരത്തും, കൊച്ചിയിലും തൃശൂരും മലപ്പുറത്തും സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സങ്കര്‍ഷമുണ്ടായത്.
തൃശൂരില്‍ അധ്യാപക സംഘടനായ കെഎസ്ടിഎയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് സമരക്കാരും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരക്കാരും കെഎസയു പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ കല്ലേറു നടന്നു.
മലപ്പുറം കോട്ടപ്പടി ഗവ. ബോയിസ് ഹൈസ്‌കൂളില്‍ സമരം പൊളിക്കാന്‍ ക്ലാസെടുക്കാന്‍ കയറിയ കെഎസ്‌യു പ്രവര്‍ത്തകരെ സമരക്കാര്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.