HIGHLIGHTS : ഇന്നും സഭ സ്തംഭിച്ചു ; സര്‍ക്കാര്‍ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി രാജിവെച്ച് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണം;വിഎസ് തിരു: സോളാര്‍ തട്ടിപ്പ് കേസില്...
ഇന്നും സഭ സ്തംഭിച്ചു ; സര്‍ക്കാര്‍ പ്രതിസന്ധിയില്‍
മുഖ്യമന്ത്രി രാജിവെച്ച് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണം;വിഎസ്

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിരോധം തീര്‍ത്തതോടെ സഭ ഇന്നും സ്തംഭിച്ചു. അഞ്ചുമിനിട്ടുമാത്രം ചേര്‍ന്ന സഭ ഇന്നത്തേക്ക് പിരിഞ്ഞു. നിരവധി സുപ്രധാന ബില്ലുകള്‍ പാസാക്കാനിരിക്കെ ഇതിനുകഴിയാതെ സര്‍ക്കാറിന്റെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
സഭ പിരിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന കൂറ്റന്‍ ബാനറുമായി നിയമസഭാ കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് പ്രതിക്ഷം. സമരം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.