HIGHLIGHTS : കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‍
കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‍ കേരളം ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ വെച്ച് കരുത്തരായ മഹാരാഷ്ട്രയെ 2-1 ന് മറികടന്നാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിയുടെ അധിക സമയത്താണ് വിജയികളെ തീരുമാനിച്ച ഗോള്‍ പിറന്നത്.
കളിയുടെ 55 ാം മിനിറ്റില്‍ ഉസ്മാനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ ഷിബിന്‍ ലാല്‍ കേരളത്തിന്റെ വിജയഗോളും സമ്മാനിച്ചു. കളിയുടെ 74 ാം മിനിറ്റില്‍ മഹാരാഷ്ട്രയുടെ ഏക ഗോള്‍ നേടിയത് ലാല്‍ രംപുയ്യായാണ്.
നാളെ നടക്കുന്ന പഞ്ചാബ്-സര്‍വീസസ് സെമിയിലെ വിജയികളെയാണ് കേരളം ഫൈനലില്‍ നേരിടേണ്ടത്. 2004 ന് ശേഷം കേരളം ആദ്യമായാണ് ഫൈനലിലെത്തുന്നത്. നേരത്തെ കേരളം 13 തവണ സന്തോഷ് ട്രോഫി ഫൈനലിലെതത്ിയിട്ടുണ്ട്.