സദാചാര പോലീസിങ്ങ് ;മകനു പിന്നാലെ മാതാപിതാക്കളും ആത്മഹത്യ ചെയ്തു.

കോഴിക്കോട്: സദാചാര പോലീസിങ്ങിന്റെ ഭാഗമായി ക്രൂരമായി മര്‍ദ്ദനമേറ്റ് ആത്മഹത്യചെയ്ത കോഴിക്കോട് സ്വദേശി ഷിജിന്റെ മാതാപിതാക്കളും ആത്മഹത്യ ചെയ്തു. പന്തീരങ്കാവ് പാറക്കുളം കൊളക്കാട്ടില്‍ സുബ്രഹ്മണ്യന്‍(53), ഭാര്യ സരസ്വതി(48) എന്നിവരാണ് മരണത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. ഇവരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 12 നാണ് ഷിജിന്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ലോഡ്ജില്‍ വെച്ച് ആത്മഹത്യ ചെയ്ത്. ഒരു സ്ത്രീയുമായുള്ള ഷീജിന്റെ അടുപ്പം ചോദ്യം ചെയ്തുകൊണ്ട് ഒരു സംഘം ഇയാളെ ക്രൂരമായി മര്‍ദ്ധിക്കുകയും ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈലിലൂടെയും ഇന്റര്‍നെറ്റ് വഴിയും അക്രമികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഷിജിന്റെ മാതാപിതാക്കള്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ആത്മഹത്യക്കുറിപ്പിലും ഇവര്‍ ഇത് ആവശ്യപ്പെടുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top