സദാചാര ഗുണ്ടകളുടെ പീഡനത്തിനിരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

അഗളി :സദാചാര ഗുണ്ടകളുടെ പീഡനത്തിനിരയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരറ പള്ളത്ത് വീട്ടില്‍ അനീഷി(22)നെയാണ് വീടിനടുത്ത് കൃഷിയിടത്തിലെ മരത്തില്‍  മരിച്ച നിലയില്‍  വ്യാഴാഴ്ച വൈകിട്ട് കണ്ടത്.

ഫെബ്രുവരി  14ന് പ്രണയദിനത്തിലാണ്  അനീഷിനെ കൊല്ലം അഴീക്കല്‍  ബീച്ചില്‍ ഒരു യുവതിക്കൊപ്പം കണ്ടെത്തിയെന്നാരോപിച്ച്  പ്രദേശവാസികള്‍ ഇയാളെയും  യുവതിയെയും തടഞ്ഞുവക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു.

ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരുവരും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.  സംഭവത്തിനുശേഷം  മാനസികമായി  തളര്‍ന്ന നിലയിലായിരുന്നു ഇയാള്‍.  അമ്മ: ലത.

 

 

Share news
error: Content is protected !!
Scroll to Top