HIGHLIGHTS : തിരു : അമൃതാനന്ദമയിയുടെ അടുക്കലേക്ക് ഓടിക്കയറിയതിന് പിടിയിലായ

തിരു : അമൃതാനന്ദമയിയുടെ അടുക്കലേക്ക് ഓടിക്കയറിയതിന് പിടിയിലായ മനോരോഗിയായ ബീഹാറി സ്വദേശി സത്‌നാംസിഗ് മരിച്ചത് കൊടിയ മര്‍ദ്ദനമേറ്റ. ഈ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി സൂചന. ജയില്‍ വാര്‍ഡനേയും മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയുമാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.
സത്‌നാംസിഗിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റേയും ചതവിന്റേയും നിരവധി പാടുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡിഎംഒ റിപ്പോര്‍ട്ടനുസരിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് മരണം സംഭവിച്ചത്. എന്നാല്‍ മെഡിക്കല്‍കോളേജിലെത്തിച്ചത് രാത്രി 8 മണിക്കാണ്. ഇത് സൂചിപ്പിക്കുന്നത് ക്രൂരമായ മര്‍ദ്ദനം മൂലമാണ് സത്‌നാംസിഗിന്റെ മരണം നടന്നത് എന്നാണ്.
മുന്‍പും് നിരവധി ദുരൂഹമായ ആത്മഹത്യകള്‍ നടന്നിട്ടുളള ഈ ആള്‍ദൈവ ആശ്രമങ്ങള്‍ക്ക് പോലീസിലും ഉദ്യോഗസ്ഥ തലങ്ങളിലും നിര്‍ണായക ബന്ധമുണ്ടെന്നതിന്റെ തെളിവായിട്ടുകൂടിയാണ് ഈ മരണത്തെ വിലയിരുത്തപ്പെടുന്നത്.