സത്‌നംസിങിന്റെ മരണം ; ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ; ക്രൈംബ്രാഞ്ച്.

അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് പിടിയിലായ സത്‌നംസിങ്ങ് കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനമേറ്റെന്ന് ക്രൈംബ്രാഞ്ച്. തലക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലു ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

സത്‌നംസിങ്ങിന്റെ ശരീരത്തില്‍ 77ലധികം മുറിവുകളുണ്ടായിട്ടുിണ്ട.

അന്യായമായി തടഞ്ഞുവെക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top