Section

malabari-logo-mobile

സത്യം പറഞ്ഞതിന് പിബിയില്‍ നിന്ന് പുറത്താക്കി ;വിഎസ്

HIGHLIGHTS : തിരു: ലാവ്‌ലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി

പ്രതികരിക്കാനില്ല പിണറായി

തിരു: ലാവ്‌ലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റുകാരനാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദന്‍. ഇതുപറഞ്ഞതിനാണ് തന്നെ പോളിറ്റിയുബ്യൂറോയില്‍നിന്ന് ഒഴിവാക്കിയതെന്നും വിഎസ്. ഒരു ദൃശ്യമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് സിപിഐഎമ്മിന് ഏറെ പരിക്കേല്‍ക്കുന്ന പ്രസ്താവനയുമായി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

sameeksha-malabarinews

എസ്.എന്‍.എസി ലാവ്‌ലിനില്‍ അഴിമതി നടത്തിയത് കൊണ്ടാണ് പിണറായി പ്രതിയായത്. തെറ്റ്കാരനല്ലെങ്കില്‍ അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേ. കേസില്‍ ഇതിന് മുമ്പ് വന്ന ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ തെറ്റായ സമീപനമുണ്ടായി എന്ന് വ്യക്തമായി പറയുന്നുണ്ട്. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തില്‍ ശരിയാണ്.

ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ല അത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മാത്രം വെളിപ്പെടുത്തല്‍ മാത്രമാണ്. ലാവ്‌ലിന്‍ കേസില്‍ സത്യത്തിന്റെ ഭാഗത്ത് നിന്നതാവും ശത്രുതയ്ക്ക് കാരണം.

ജസ്റ്റിസ് ബാലിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നാവപശ്യപ്പെട്ട് താന്‍ രാഷ്ട്രപതിക്ക് കത്തയച്ചെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. അതൊക്കെ രാജേന്ദ്രന്‍ പിണറായിയെ പ്രീണിപ്പിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.

തന്നെ ചീഫ് ജസ്റ്റിസുമാരും മറ്റ് പ്രമുഖരും സന്ദര്‍ശിച്ചതെന്നത് സത്യമാണ്. അതൊന്നും ലാവ്‌ലിന്‍ കേസില്‍ ഇടപെടാന്‍ വേണ്ടിയല്ല. മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ സന്ദര്‍ശനമൊക്കെ നടന്നത്. മുഖ്യമന്ത്രിമാരെ ചീഫ് ജസ്റ്റിസുമാര്‍ സന്ദര്‍ശിക്കുന്നത് സാധാരണമാണ്. രാജേന്ദ്രന്‍ പുറത്ത് നിന്ന് ഊഹിച്ചുണ്ടാക്കിയ കഥകളാണ് താന്‍ ഗൂഢാലോചന നടത്തിയത് എന്നതൊക്കെ.

24 കൊല്ലം പി.ബിയിലുണ്ടായിരുന്ന തന്നെ പുറത്താക്കിയത് ലാവലിന്‍ കേസില്‍ സത്യത്തിന്റെ ഭാഗത്ത് നിന്നത് കൊണ്ടാണ്. താന്‍ സത്യത്തിന്റെ ഭാഗത്ത് മാത്രമേ നില്‍ക്കൂ. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കട്ടെ.

25 ഉം 30 വര്‍ഷം പ്രവര്‍ത്തിച്ച സത്യസന്ധരായ തന്റെ സെക്രട്ടറിമാരെ ഒഴിവാക്കുന്നത് തന്നെ ലക്ഷ്യം വെച്ച് തന്നെയാണ്. എന്നിട്ടാണ് രാജേന്ദ്രനെ പോലുള്ളവരെ നിയമിക്കാന്‍ ശ്രമിക്കുന്നത്. ഈ കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

തന്നെ വിശ്വാസമില്ലാത്തതിനാലാണോ ഇങ്ങനെ ചെയ്യുന്നത് എന്നത് പറയേണ്ടത് നേതൃത്വമാണ്. വിശ്വാസമില്ലെങ്കില്‍ തന്നെ പുറത്താക്കട്ടേ.

വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറുമായി തനിക്ക് ഒരു ബന്ധവുമില്ല. ഒരു കാര്യവും ആവശ്യപ്പെട്ട് അയാള്‍ എന്നെ സമീപിച്ചിട്ടില്ല. സമര്‍ത്ഥന്മാരായ അഭിഭാഷകര്‍ മുഖേന മാത്രമാണ് ഞാന്‍ എല്ലാ വിഷയത്തിലും ഇടപെടുന്നതെന്നും വിഎസ് പറഞ്ഞു.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വിഎസിനെതിരെ കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് വിഷയത്തില്‍ ഗുരുതരമായ പരാമര്‍ശവുമായ് വിഎസ് രംഗത്തെത്തിയത്. താന്‍ പറയുന്നത് കേള്‍്ക്കാതെയാണ് കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വിഎസ് ഇന്നലെ ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് വിഎസിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍.

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പിണറായി് വ്യക്തമാക്കി.

അതേസമയം, വി.എസ്സിന്റെ ആരോപണത്തിന് മാധ്യമങ്ങളിലൂടെ മറുപടി പറയുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രിട്ടറി പ്രാകശ് കാരാട്ട് പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!