HIGHLIGHTS : ചെന്നൈ : സഞ്ജയ് ദത്തിനെ ശിക്ഷിച്ച വിധിയില്‍ ഞാന്‍ അസ്വസ്ഥനാണെന്നും
ചെന്നൈ : സഞ്ജയ് ദത്തിനെ ശിക്ഷിച്ച വിധിയില്‍ ഞാന്‍ അസ്വസ്ഥനാണെന്നും അദ്ദേഹത്തിന് വേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ബോളിവുഡ്താരം സഞ്ജയ്ദത്തിന് 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ 5 വര്‍ഷത്തേക്ക് തടവ് ശിക്ഷ ലഭിച്ച സുപ്രീം കോടതി വിധിയെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അടുത്ത സുഹൃത്ത് സഞ്ജയ്ദത്തിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി കേട്ടപ്പോള്‍ താന്‍ വളരെ അസ്വസ്ഥനായെന്നും, അദ്ദേഹത്തിന്റെ മാപ്പുപറച്ചിലും സമൂഹം അദ്ദേഹത്തിന് നല്‍കുന്ന പിന്തുണ തനിക്ക് പ്രതീക്ഷ നല്‍കുന്നതായും രജനീകാന്ത് പറഞ്ഞു. അടുത്തകാലത്ത് പോലീസ് ഗിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് സഞ്ജയ് ചെന്നൈയില്‍ എത്തിയപ്പോള്‍ രജനികാന്തിനെ സന്ദര്‍ശിച്ചിരുന്നു.

ഇതിനിടെ സഞ്ജയ്ദത്തിന് മാപ്പു നല്‍കി വിട്ടയക്കണമെന്ന പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്ടേയ കട്ജുവിന്റെ പ്രസ്താവനയ്ക്ക് പിന്തുണയേറി . നിരവധി സിനിമാ-രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഈ വാദത്തിന് പിന്തുണയുമായെത്തി.