HIGHLIGHTS : ദില്ലി : മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി
ദില്ലി : മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി സത്യപ്രതി്ജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് സച്ചിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

ചടങ്ങില്‍ ഭാര്യ അജ്ഞലിയും കേന്ദ്ര മന്ത്രിമാരും സച്ചിനൊപ്പം ഉണ്ടായിരുന്നു. ഏപ്രിലിലാണ് സച്ചിനെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ബോളിവുഡ് നടി രേഖയേയും വ്യവസായി അനു ആഗയെയും സച്ചിനൊപ്പം നാമനിര്‍ദേശം ചെയ്തിരുന്നു.
1973 ല്‍ മുംബൈലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജനനം. 15 വയസ്സില്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചില്‍ ആദ്യ മതസരത്തില്‍ തന്നെ സെഞ്ച്വറി നേടി അവിടെ തുടങ്ങിയ ജൈത്രയാത്ര ലോകക്രിക്കറ്റില്‍ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടേയിരുന്നു.
ഏകദിന മത്സരങ്ങളിലും ടെസ്റ്റിലും ഏററവും കൂടുതല്‍ റണ്‍ നേടിയ കളിക്കാരന്‍ എന്ന ബഹുമതിയടക്കം നിരവധി നേട്ടങ്ങള്‍ സച്ചിന്റെപേരിലുണ്ട്.