HIGHLIGHTS : ദില്ലി: സിപിഐ(എം) സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി
ദില്ലി: സിപിഐ(എം) സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിബിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. ഒഞ്ചിയം, ഷൊര്‍ണൂര്‍ സംഭവങ്ങള്‍കൊണ്ട് പാര്‍ട്ടി പാഠം പഠിച്ചില്ലെന്നും ടിപി വധത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും വിഎസ് കത്തി കുറ്റപ്പെടുത്തി. കൂടാതെ ടിപി വധക്കേസിന്റെ അന്വേഷണ കമ്മീഷന്‍ ആരെന്ന് അറിയാതെ എങ്ങനെ തെളിവ് നല്‍കുമെന്നും അദേഹം ചോദിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനാണ് വിഎസ് കത്ത് നല്‍കിയത്.

വിഎസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ പിബി ചേരും. ഇന്ന് ചേരാനിരുന്ന പിബി നാളത്തേക്ക് മാറ്റുകയായിരുന്നു.