സംവിധായകരെല്ലാം ‘എന്നെ മാത്രം’ നായകനാക്കണം; പൃഥ്വിരാജ്

മലയാളത്തില്‍ ഏറെ ശ്രദ്ദേയമായ കഥാപാത്രങ്ങള്‍ ചെയ്ത പൃഥ്വിരാജ് ബോളിവുഡിലും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഈയിടെ പൃഥ്വിരാജ് നടത്തിയ അഭിമുഖത്തിലെ ഒരഭിപ്രായം ബോളിവുഡില്‍ വൈറലായിരിക്കുകയാണ്. ചോദ്യം മറ്റൊന്നും അല്ല ഏത് സംവിധായകന് കീഴില്‍ അഭിനായിക്കാനാണ് കൂടുതല്‍ ആഗ്രഹം എന്നായിരുന്നു. ഇതിനുള്ള മറുപടിയായി പൃഥ്വി പറഞ്ഞത് ഒരു നടനെന്ന നിലയില്‍ താന്‍ ഏറെ സ്വാര്‍ത്ഥനാണെന്നും അതുകൊണ്ടു തന്നെ എല്ലാ സംവിധായകരും എന്നെ നായകനാക്കി സിനിമ എടുക്കുന്നതാണ് ആഗ്രഹം എന്നുമായിരുന്നു.

റാണി മുഖര്‍ജിയുടെ ആരാധകനായ തനിക്ക് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഏറെ ഭാഗ്യമായാണ് കാണുന്നതെന്നും കാജലിനൊപ്പവും, അമിതാബച്ചനൊപ്പവും അഭിനയിക്കുക എന്നതാണ് തന്റെ അഗ്രഹമെന്നും പൃഥ്വി അഭിമുഖത്തില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top