ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാലക്കുടി അന്നമനട സ്വദേശി മേനോക്കില്‍ അജയ കുമാറിന്റെ മകള്‍ അശ്വതി(16)യാണ് മരിച്ചത്.

മജാസ് ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഏഴാം നിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് അശ്വതി താഴെ വീണതെന്ന് കരുതുന്നു. തത്ക്ഷണം മരിച്ചു. സംഭവ സമയത്ത് ഫ്‌ളാറ്റില്‍ മാതാപിതാക്കളുമുണ്ടായിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതിക്ക് ബുധനാഴ്ച പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം. ഷാര്‍ജ കുവൈത്ത് ആശുപത്രിയിലെത്തിച്ച മൃതദേഹം കൂടുതല്‍ അന്വേഷണത്തിനായി ഫോറന്‍സിക് ലാബിലേക്ക് മാറ്റി.

ശ്രീകലയാണ് മാതാവ്. ഏക സഹോദരന്‍ അരവിന്ദ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top