ഷാര്‍ജയില്‍ തീപിടുത്തത്തില്‍ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണുള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ മരിച്ചു

3801293144ഷാര്‍ജ:ഷാര്‍ജയില്‍ തീപിടുത്തത്തില്‍ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണുള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ മരിച്ചു.ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണായ അമീറ ബിന്‍കമറും മാതാവും സഹോദരിയുമാണ് ഇവരുടെ തമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്.

അമീറയുടെ സഹോദരന്‍ ഖാലിദി (32) നെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെിച്ചു. കനത്ത പുകയുണ്ടാക്കിയ ശ്വാസതടസ്സമാണ് എല്ലാവരുടെയും മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പിങ്ക് കാരവണ്‍ ഡയറക്ടര്‍കൂടിയായ അമീറ ബിന്‍കമര്‍ ഷാര്‍ജയിലെ പൊതുരംഗത്ത് വളരെ സജീവമായിരുന്നു. 38 വയസ്സായിരുന്നു. മാതാവ് ബദരിയ്യ അബ്ദുല്‍ഹ്മാന് 57ഉം സഹോദരി സമക്ക് 38ഉം വയസ്സുണ്ട്. വൈകിട്ട് നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വീടിന്‍െറ മജ്ലിസ് ഭാഗത്ത് തീപിടിക്കുമ്പോള്‍ വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നുവെന്നു അഗ്നി ശമന സേന വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകട കാരണം വ്യക്തമല്ല. ഉന്നത പൊലീസ്-സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു

Related Articles