Section

malabari-logo-mobile

ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍താനി അന്തരിച്ചു

HIGHLIGHTS : ദോഹ: ഖത്തറിലെ മുന്‍ അമീറും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി(84) അന്തരിച്ചു. ഇന്നലെ രാത്രി പത്ത് മ...

sheikദോഹ: ഖത്തറിലെ മുന്‍ അമീറും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി(84) അന്തരിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരണവാര്‍ത്ത ഔദ്യോഗികമയി പുറത്തുവിട്ടത്. 1972 ഫെബ്രുവരി 22 നാണ് ഖത്തര്‍ അമീറായി അദേഹം സ്ഥാനമേറ്റത്. 1995 ജൂണ്‍ 27 ന് മകന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാരം ഏറ്റെടുക്കുന്നത് വരെ 23 വര്‍ഷം രാജ്യത്തിന്റെ അമീറായിരുന്നു. 1957 ല്‍ വിദ്യാഭ്യാസ മന്ത്രിയായാണ് ശൈഖ് ഖലീഫ അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി അമീറായി നിശ്ചയിക്കപ്പെട്ടു. 1960 ഒക്ടോര്‍ 24 ന് കിരീടാവകാശിയായി നിശ്ചയിക്കുപ്പെട്ടു.

1932 റയ്യാനിലാണ് അദേഹം ജനിച്ചത്. ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ആല്‍ഥാനി പിതാവും ശൈഖ ഐഷ ബിന്‍ത് ഖലീഫ അല്‍സുവൈദി മാതാവുമാണ്. ഭാര്യമാര്‍:ശൈഖ അംന ബിന്‍ന് ഹസന്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി, ശൈഖ ആയിഷ ബിന്‍ത് ഹമദ് അല്‍അത്വിയ്യ, ശൈഖ റൗദ ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, ശൈഖ മൗസ ബിന്‍ത് അലി ബിന്‍ സൗദി ആല്‍ഥാനി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!