HIGHLIGHTS : ദില്ലി ശ്രീശാന്തടക്കം മൂന്ന് ഐപില്‍ ക്രിക്കറ്റ് താരങ്ങളെയും പിടിയിലായ വാതുവെപ്പുകാരെയും ദില്ലികോടതി 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ദില്ലി ശ്രീശാന്തടക്കം മൂന്ന് ഐപില്‍ ക്രിക്കറ്റ് താരങ്ങളെയും പിടിയിലായ വാതുവെപ്പുകാരെയും ദില്ലികോടതി 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.ശ്രീശാന്ത്, അജിത് ചന്ദല, അങ്കീത് ചൗഹാന്‍ എന്നീ കളിക്കാരെയും 7 വാതുവെപ്പുകരെയുമാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിലായി കസ്റ്റഡിയില്‍ വിട്ടത്.
ശ്രീശാന്തിനെയും ചന്ദിലെയെയും ചവാനെയും കഴിഞ്ഞ മെയ് 16നാണ് ഐപിഎല്‍ കളിയില്‍ സ്‌പോട്ട് ഫിക്‌സിങ്ങ് നടത്തിയതിന് മുംബൈയില്‍ വച്ച് അറസ്്റ്റ് ചെയ്തത്.
ഇതിനിടെ പോലീസ് ജയ്പൂരിലെ ശ്രീശാന്തിന്റെ സുഹൃത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വാതുവെയ്പ്പ് സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു..6ാമത് ഐപില്ലിലെ മൂന്നോളം കളികളില്‍ സ്‌പോട്ട് ഫിക്‌സിങ്ങ് നടന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്