HIGHLIGHTS : ദില്ലി: ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കോഴവിവാദത്തിന് അറസ്റ്റ്
ദില്ലി: ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കോഴവിവാദത്തിന് അറസ്റ്റ് ചെയ്യുമ്പോള്‍ സ്്ത്രീകളുമുണ്ടായിരുന്നെന്ന് ദില്ലി പോലീസ് വെളിപ്പെടുത്തിയതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പണം മാത്രമല്ല ‘ബുക്കികള്‍’ താരങ്ങള്‍ക്ക് കാഴ്ചവെച്ചതെന്ന് ഉറപ്പായി.
രണ്ട് താരങ്ങള്‍ക്കൊപ്പമായിരുന്നത്രെ സ്ത്രീകള്‍ ഉണ്ടായിരുന്നത്. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ശ്രീശാന്ത് കുറ്റം നിഷേധിച്ചെങ്കിലും ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ താരത്തിന് പിടിച്ചു നില്‍ക്കാനാകില്ല എന്നാണ് സൂചന.

ഇതിനിടെ ഈ സീസണിലെ ഐപിഎല്‍ ലെ മുഴുവന്‍ കളികളും നിരീക്ഷിക്കാന്‍ ദില്ലി പോലീസ് തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍താരം അമിത് സിങ്ങ് ആണ് ഇടനിലക്കാരനായതെന്നാണ് സൂചന. 2009-12 ഐപിഎല്‍ സീസണിലെ താരമായിരുന്നു അമിത് സിങ്ങ്.
ശ്രീശാന്തിന്റെ സഹോദരന്‍ ദീപു ശ്രീശാന്തിനെ കാണാന്‍ ദില്ലിയില്‍ എത്തിക്കഴിഞ്ഞു. ശ്രീശാന്ത് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേരള സമൂഹം ശ്രീശാന്തിന് പരിപൂര്‍ണ്ണ പിന്‍തുണ നല്‍കണമെന്നും ദീപു മാധ്യമങ്ങേളാട് അഭ്യര്‍ത്ഥിച്ചു. എല്ലാ മലയാളികളും ശ്രീശാന്തിനായി പ്രാര്‍ത്ഥിക്കണമെന്നും ദീപു ആവശ്യപ്പെട്ടു.
ഇതിനിടെ ക്രിക്കറ്റ് താരങ്ങളക്കും വാതുവെപ്പുകാര്‍ക്കും എതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. 700 ഓളം ടെലിഫോണ്‍ കോളുകളാണ് ഇതിനായി പോലീസ് പരിശോധിച്ചത്. ദാവൂദ് ഇബ്രാഹീമിന്റെ സംഘാംഗങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. സുനില്‍ ദുബൈ എന്നയാളാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് പണമെത്തിച്ചതെന്നാണ് സൂചന. ദിനേശ് കല്‍ഗി വഴിയാണ് ശ്രീശാന്തിനിടനില നിന്ന ജിജു ജനാര്‍ദ്ദനിലേക്ക്
പണമെത്തിച്ചത്. ഫോണ്‍ കോളുകള്‍ പലതും ദില്ലിയിലേക്കെന്ന പോലെ പാകിസ്ഥാനിലേക്ക് പോയിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഇത് ക്രിക്കറ്റ് താരങ്ങളെ കൂടുതല്‍ നിയമകുരുക്കിലേക്കും കടുത്ത വകുപ്പുകള്‍ ചാര്‍ത്തിയുള്ള കുറ്റങ്ങള്‍ ചാര്‍ത്താന്‍ ഇട നല്‍കുമെന്നാണ് സൂചന.
ഫോട്ടോ കടപ്പാട്:indianexpress
MORE IN പ്രധാന വാര്‍ത്തകള്‍
