ശിവശങ്കറിന്‌ മുന്‍കൂര്‍ ജാമ്യമില്ല

കൊച്ചി:  സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ഇഡി, കസ്‌റ്റംസ്‌ കേസുകളിലെ മുന്‍കൂര്‍ജാമ്യാപേക്ഷകളാണ്‌ തള്ളിയത്‌ .

ശിവശങ്കര്‍ തിരുവനന്തപുരത്ത്‌ ചികിത്സയിലാണ്‌.

കേസില്‍ ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്നും കസ്‌റ്റംസും, ഇഡിയും കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത്‌ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നാണ്‌ അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചത്‌.

Share news
error: Content is protected !!
Scroll to Top