ശാലുവും ജോപ്പനും ഇന്ന് പുറത്തേക്ക്.

തിരു:സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലു മേനോനും ടെന്നി ജോപ്പനും ഇന്ന് ജയില്‍ മോചിതരാവും. ഇന്നലെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശാലു അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്നും ജോപ്പന്‍ പത്തനംതിട്ട ജില്ലാ ജയില്‍ നിന്നുമാണ് പുറത്തിറങ്ങുക.

തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിക്കലിയുടെ പരാതിയെ തുടര്‍ന്നാണ് ശാലു മേനോന്‍ അറസ്റ്റിലാകുന്നത്. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയിലാണ് കഴിഞ്ഞ ജൂണ്‍ 28 ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ ജോപ്പന്‍ അറസ്റ്റിലാകുന്നത്.

ഒരു ലക്ഷം രൂപയുടെയും രണ്ടാള്‍ ജാമ്യത്തിലുമാണ് ശാലു മേനോന് ജാമ്യം അനുവദിച്ചത്. ജോപ്പന് അമ്പതിനായിരം രൂപയുടെ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരുവരും കേരളം വിട്ട് പോകരുതെന്നും പാസ്‌പോര്‍ട്ട് പോലീസില്‍ ഹാജരാക്കണം. ശാലു മേനോന്‍ എട്ടാഴ്ച വരെ എല്ലാ തിങ്കളാഴ്ചയും ജോപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥതരുടെ മുന്നില്‍ ഹാജരാകണം എന്നിയാണ് ഇരുവര്‍ക്കുംമേല്‍ ചുമത്തിയിരിക്കുന്ന ഉപാധികള്‍.

Share news
error: Content is protected !!
Scroll to Top