HIGHLIGHTS : ഒരുമാസക്കാലത്തെ പട്ടിണിയുടെയും പ്രാര്‍ത്ഥനയുടെയും ചൈതന്യത്തിന് പ്രഭപകര്‍ന്ന് ഇന്ന് വിശ്വാസികള്‍ ഈദുല്‍ഫിത്തര്‍
ഒരുമാസക്കാലത്തെ പട്ടിണിയുടെയും പ്രാര്‍ത്ഥനയുടെയും ചൈതന്യത്തിന് പ്രഭപകര്‍ന്ന് വിശ്വാസികള്‍ ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു.
ചെറിയപെരുന്നാള്‍ എന്ന പോരിലാണ് ഈ വലിയ ആഘോഷത്തെ കേരള മുസ്ലീങ്ങള്‍ ആഘോഷപൂര്‍വ്വം വിളിച്ചു വരുന്നത്.

മുസ്ലീം ലോകത്തിന് രണ്ട് ആഘോഷങ്ങളാണ് ദൈവം നിശ്ചയിച്ചിട്ടുള്ളതെന്നാണ് വിശ്വാസം. അതിലൊന്നാണ് ഈദുല്‍ഫിത്തര്‍ എന്ന ചെറിയ പെരുന്നാള്‍. ഇത്തവണ 29 നോമ്പുകള്‍ തികച്ചാണ് റമളാന്‍ മാസം പടിയിറങ്ങിയതും ശവ്വാലിന്റെ അമ്പിളിപ്പിറ മാനത്ത് ദൃശ്യമായതും.
കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറകണ്ടത്. ഇരുവിഭാഗം സുന്നികളും മുജാഹിദ് വിഭാഗവും ജമായത്തെ ഇസ്ലാമി ഉള്‍പ്പെടെ എല്ലാ മുസ്ലീം സംഘടനകളും ഒറ്റക്കെട്ടായാണ് മാസപ്പിറ പ്രഖ്യാപനം നടത്തിയത്. കാലാവസ്ഥ തെളിഞ്ഞു നിന്നതിനാല്‍ ചന്ദ്രപ്പിറവിയുടെ ദൈര്‍ഘ്യത്തിന് 12 മിനിറ്റോളം സമയമെടുത്തതിനാലും മാസപ്പിറ കാണുന്നതില്‍ വലിയ പ്രയാസം നേരിടേണ്ടി വന്നില്ല.
മാസപ്പിറ കണ്ടതായ വിവരം പുറത്ത് വന്നതോടെ നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും വിപണി പൊടുന്നനെ സജീവമായി. പച്ചക്കറി, മത്സ്യ, മാംത്സ മാര്‍ക്കറ്റുകള്‍ തയ്യല്‍കടകള്‍, റെഡിമേഡ് ഷോറൂമുകള്‍, ഫാന്‍സികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലേക്കും പെരുന്നാള്‍ ആഘോഷത്തിന്റെ അവസാന മിനിക്കുപണികള്‍ ഒരുക്കാന്‍ തിരക്കനുഭവപ്പെടുകയാണ്.
മാസപ്പിറവി കണ്ടതോടെ ദൈവമാണ് ഏറ്റവും വലിയവനാണെന്ന അര്‍ത്ഥം വരുന്ന തക്ബീര്‍ ധ്വനികള്‍ പള്ളികളില്‍ നിന്നും വിശ്വാസികളുടെ ഭവനങ്ങളില്‍ നിന്നും മുഴങ്ങിക്കേട്ടു തുടങ്ങി. പെരുന്നാള്‍ ദിവസം ഒരൊറ്റ വിശ്വാസിയും പട്ടിണികിടക്കരുതെന്ന ഇസ്ലാമിക നിയമ ബോധത്തിന്റെ പിന്‍ബലത്തില്‍ പണക്കാരനും പാവപ്പെട്ടവനും ഉള്‍പ്പെടെ എല്ലാ മുസ്ലീം വീടുകളില്‍ നിന്നും ഫിദ്വിര്‍ സക്കാത്ത് വിതരണവും തുടങ്ങി.
പെരുന്നാള്‍ ആഘോഷം പെരുന്നാള്‍ നമസ്‌ക്കാരത്തോടുകൂടിയാണ് തുടക്കം കുറിച്ചത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഇത്തവണ മിക്ക ഇടങ്ങളിലും ഈദ്ഗാഹുകളിലല്ലാതെ പള്ളികളില്‍ വച്ചുതന്നെയാണ് പെരുന്നാള്‍ നമസ്‌ക്കാരം നിര്‍വഹിക്കപ്പെടുക എന്നാണ് കരുതപ്പെടുന്നത്.
പാണക്കാട് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല ബാപ്പു എന്നിവര്‍ മാസപ്പിറവി സ്ഥിരീകരിച്ചു. തെക്കന്‍ കേരളത്തില്‍ നാളെയാണ് പെരുന്നാളെന്ന് പാളയം ഇമാം ജമാലുദീന്‍ മങ്കട അറിയിച്ചു.