HIGHLIGHTS : തിരു : കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു.
തിരു : കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെനാളായി ചികില്‍സിയിലായിരുന്നു.
ശ്വാസകോശസംബന്ധവും വൃക്ക സംബന്ധവുമായ അസുഖത്തെ തുടര്‍ന്നുമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. 2010 നവംബര്‍ വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് സി കെ ചന്ദ്രപ്പന് സെക്രട്ടറി സ്ഥാനം കൈമാറുകയായിരുന്നു.
ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നും ആദ്യത്തെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1957 ലും 1960 ലും നിയമസഭാംഗമായിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് സഭയിലെ അംഗമാണ്. 1928 ല്‍ കൊല്ലം ജില്ലയിലെ വെളിയത്താണ് ഇദ്ദേഹം ജനിച്ചത്.
സംസ്‌കാരം നാളെ നടക്കും.