വെജിറ്റബിള്‍ റിംങ്‌സ്

സവാള          – 1 വട്ടത്തില്‍ അരിഞ്ഞത് (അല്ലി അടര്‍ത്തിയത്) 

കാപ്‌സിക്കം    -1
ഉരുളക്കിഴങ്ങ്   -1
കടലമാവ്         -ഒരു കപ്പ്
മുളക് പൊടി     -അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി    -ഒരു നുള്ള്
ഗരംമസാല         -കാല്‍ടീസ്പൂണ്‍
ബേക്കിംങ് സോഡ -ഒരു നുള്ള്
കായം പൊടി      -ഒരു നുള്ള്
മല്ലിയില            -ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്                   -ആവശ്യത്തിന്
വെള്ളം               -ആവശ്യത്തിന്
ഓയല്‍ -പൊരിക്കാനാവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-
കടലമാവ് കുഴമ്പുരൂപത്തില്‍ കലക്കിയെടുക്കുക. ശേഷം പച്ചക്കറികള്‍ ഒഴികെയുള്ള ചേരുവകള്‍ യോജിപ്പിച്ച് 10 മിനിട്ട് വയ്ക്കുക. പിന്നീട് ചീനച്ചട്ടിയില്‍ എണ്ണ ചൂടാകാന്‍ വെയ്ക്കുക. അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികള്‍ മാവില്‍ മുക്കി ചൂടായ എണ്ണയിലേക്കിട്ട് ലൈറ്റ് ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക.ചൂടോടെ ഉപയോഗിക്കുക.

Share news
error: Content is protected !!
Scroll to Top