Section

malabari-logo-mobile

അഞ്ചാം മന്ത്രി വേണ്ട; കെപി സി സി യോഗത്തിന്റെ പൊതു വികാരം. അന്തിമ തീരുമാനം ഹൈക്കമാന്റിന്.

HIGHLIGHTS : തിരു: മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം അനുവദിക്കേണ്ടെന്നാണ് കെ.പി.സി.സി

തിരു: മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം അനുവദിക്കേണ്ടെന്നാണ് കെ.പി.സി.സി യോഗത്തില്‍ ഉയര്‍ന്നുവന്ന പൊതു അഭിപ്രായം. ഒരു കാരണവശാലും ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, അന്തിമതീരുമാനം ഹൈക്കമാന്റിന് വിടുകയും യോഗത്തിന്റെ പൊതുവികാരം ഹൈക്കമാന്റിനെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി.
അഞ്ചാം മന്ത്രിയെ അനുവദിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ അവസാന മുഖ്യമന്ത്രിയാകും ഉമ്മന്‍ചാണ്ടിയെന്ന് ആര്യാടന്‍ തുറന്നടിച്ചു. നാലു മന്ത്രിമാരുള്ള ലീഗിന് അഞ്ചാം മന്ത്രി വേണമെങ്കില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് രാജിവെക്കട്ടെയെന്ന്് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ഇവരോടൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷണ്ന്‍, കെ. മുരളീധരന്‍, എംഐ ഷാനവാസ് തുടങ്ങിയ നേതാക്കളും ലീഗിന്റെ അഞ്ചാം മന്തി ആവശ്യത്തെ ശക്തമായി എതിര്‍ത്തു. ഇതിനുപുറമെ, ലീഗാണ് കേരളം ഭരിക്കുന്നതെന്ന പ്രതീതി ഉണ്ടാകരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മുസ്ലീം ലീഗിനെഅനുകൂലിക്കുന്ന കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന് തങ്ങളുടെ അഭിപ്രായം തുറന്നുപറയാന്‍ കഴിയാത്തത്ര ശക്തമായിരുന്നു ലീഗിനെതിരെയുള്ള നേതാക്കളുടെ വികാരം.
ശെല്‍വരാജായിരിക്കും നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന സൂചനയും ഇന്നത്തെ യോഗം നല്‍കി. ശെല്‍വരാജിന്റെ സ്ഥാനാര്ത്ഥിത്വത്തെ എതിര്‍ത്തത് കെ മുരളീധരന്‍ മാത്രമാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ പി.സി ജോര്‍ജ്ജിനെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായത്. കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ജോര്‍ജ്ജ് ആരാണെന്നായിരുന്നു മറ്റു നേതാക്കളുടെ ചോദ്യം. കൂടാതെ ജോര്‍ജ്ജിനെ നിയന്ത്രിക്കണമെന്ന ആവശ്യവും യോഗത്തില്‍ ശക്തമായി ഉയര്‍ന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രിസ്ഥാനത്തു നിന്നും പിന്നോട്ടു പോകാന്‍ മുസ്ലീം ലീഗിന് അത്ര എളുപ്പമല്ല എന്നതുകൊണ്ട് വരുംനാളുകളില്‍ യുഡിഎഫ് രാഷ്ട്രീയത്തില്‍ വന്‍ഗതി മാറ്റത്തിന്റെയും അടിയൊഴുക്കിന്റെയും ദിനങ്ങളായിരിക്കുമെന്നുറപ്പ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!