HIGHLIGHTS : കുണ്ടോട്ടി: കിഴിശേരി
കുണ്ടോട്ടി: കിഴിശേരി കുഴിഞ്ഞോളത്ത് കുന്നന് സൈനബ(55) കൊല്ലപ്പെട്ട് സംഭവത്തില്‍ സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്ചെയ്തു. ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്തെ കോളനി പ്രദേശത്തെ കാഞ്ഞിരത്തുവീട്ടില് കോയമോന് എന്ന അന്‍സാര്‍(37) ആണ് പിടിയിലായത്.
കഴിഞ്ഞബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സൈനബയെ അവരുടെ വീട്ടില്‍ കയറി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് കോയമോന് പോലീസില്‍ മൊഴിനല്‍കി. ഇയാളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനായി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് ഇയാള്‍ കൊലചെയ്തതെന്ന് പോലീസ് പറഞ്ഞു.

സൈനബയുടെ സഹോദരിപുത്രിയുമായി കോയമോന്റെ മൂന്നാമത്തെ വിവാഹമാണ്.നേരത്തെ ഇയാള്‍ ചെട്ടിപ്പടിയില്‍ നി്ന്നും തിരുവമ്പാടിയില്‍ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്.
സൈനബ കൊല്ലപ്പെട്ട നാലാം തിയ്യതി രാത്രി 11 മണിയോടെ കോയമോന് തന്റെ കാര്‍ ഇവരുടെ വീട്ടിന് അരകിലോമീറ്റര്‍ അകലെ നിര്‍ത്തി നടന്നുവന്ന് വീടിന്റെ മുന്നിലെ ഫ്യൂസ്് ഊരി വൈദ്യുത ബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ ഇയാള്‍ സൈനബയുടെ നിസ്ക്കാര കുപ്പായമുപയോഗിച്ച്് സൈനബയെ ശ്വാസംമുട്ടിച്ച് കൊന്നത്.
പിന്നീട് സൈനബ ധരിച്ചിരുന്ന രണ്ട് വളയും ഒരു കാതിലെ ചുറ്റും അഴിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണമാണ് കോയമോനെ കുരുക്കിയത്. ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യവും ചില ഫോണ്‍കോളുകളും ഇയാളെ കുറിച്ച്് സംശയമുയര്‍ത്തി. രണ്ട് ദിവസം മുന്‍പ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇയാള്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റത് പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായിരുന്നു. ഇത്് പോലീസ് കണ്ടെടുകത്തു . ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മല്പ്പുറം ഡിവൈഎസ്പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.