HIGHLIGHTS : നമ്മുടെ ക്രിക്കറ്റ് പ്രേമികള്‍ക്കൊരു നാടന്‍ പറച്ചിലുണ്ട്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗളിംഗ് വിക്കറ്റും, ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്റിംഗ് വിക്കറ്റ...
നമ്മുടെ ക്രിക്കറ്റ് പ്രേമികള്‍ക്കൊരു നാടന്‍ പറച്ചിലുണ്ട്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗളിംഗ് വിക്കറ്റും, ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്റിംഗ് വിക്കറ്റുമാണെന്ന്. ഇത് ശരിവെക്കുന്ന കാഴ്ചയാണ് സിഡ്‌നിയില്‍ രണ്ടാം ദിനം അരങ്ങേറിയത്.
ആദ്യദിനം അരങ്ങു തകര്‍ത്ത തങ്ങളുടെ പേസര്‍മാര്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് പോണ്ടിംഗ്-ക്ലാര്‍ക്ക് സഖ്യം നിറഞ്ഞാടി. രണ്ടു വര്‍ഷത്തോളമായി സെഞ്ച്വറി കാണാതെ വിഷമിച്ച പോണ്ടിംഗ് താളം കണ്ടെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ക്ലാര്‍ക്ക് ഇരട്ട ശതകം പൂര്‍ത്തിയാക്കി പുറത്താവാതെ നില്‍ക്കുന്നു. കൂട്ടിന് മൈക് ഹസ്സി(55) ക്രീസിലുണ്ട്. ഓസീസ് 482 ന് 4 എന്ന ശക്തമായ നിലയിലാണ്.


കൂട്ടുകെട്ടുകള്‍ തകര്‍ക്കാനാവാതെ തളര്‍ന്നുപോയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആകെ വീഴ്ത്താനായത് പോണ്ടിംഗിനെ മാത്രം ! ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത ഓസീസിനിപ്പോള്‍ 291 റണ്‍സിന്റെ ലീഡായി. മൂന്നാം ദിനവും ഇന്ത്യന്‍ ബൗളര്‍മാരുടെ സ്ഥിതി ഇതാണെങ്കില്‍ നേരിടേണ്ടി വരുന്നത് ഇന്നിംഗ്‌സ് തോല്‍വിയായിരിക്കും. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ക്ഷമാപൂര്‍വ്വം ക്രീസില്‍ നിലയുറപ്പിച്ചാല്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടേക്കാം, സമനിലയെങ്കിലും പ്രതീക്ഷിക്കാം. അല്ലെങ്കില്‍ തുടക്കത്തില്‍ പറഞ്ഞ പിച്ചിന്റെ സ്വഭാവം നമുക്ക് അനുകൂലമാകാന്‍ പ്രാര്‍ത്ഥിക്കാം.
പിന്നെ “ഇന്ത്യ കാത്തിരിക്കുന്ന സച്ചിന്റെ നൂറാം സെഞ്ച്വറി ഈ ടെസ്റ്റില്‍ വന്നേക്കാം, സമനിലക്കു വേണ്ടിയെങ്കിലും പൊരുതിയാല്‍.”