HIGHLIGHTS : കൊല്‍ക്കത്ത: വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കെതിരെ നടപടിഉടന്‍ ഉണ്ടാകില്ല. കൊല്‍ക്കത്തയില്‍ ചേര്‍ന്ന
കൊല്‍ക്കത്ത: വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കെതിരെ നടപടിഉടന്‍ ഉണ്ടാകില്ല. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനം. പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായത്തെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത്.
വിഎസിന്റെ പേഴ്‌സണ്‍ സ്റ്റാഫിനെതിരായ നടപടിയെടുത്താല്‍ അത് ഫലത്തില്‍ വിഎസിനെതിരായ നടപടിയായി കണക്കാക്കുമെന്ന് ഭൂരിഭാഗം പിബി അംഗങ്ങളും അഭിപ്രായപ്പെട്ടു. ഇത് പാര്‍ട്ടിക്ക് ദോഷമാകുമെന്ന് പിബിയില്‍ അഭിപ്രായമുയരുകയും ചെയ്തിരുന്നു.
സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടിക്ക് അംഗീകാരം നല്‍കരുതെന്ന വിഎസിന്റെ ആവശ്യം കൂട്ടി പരിഗണിച്ചാണ് കേന്ദ്രകമ്മിറ്റിയുടെ ഈ തീരുമാനം. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് വി എസിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ എ സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശീധരന്‍, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, എന്നിവരെ പാര്‍ട്ടിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുരത്താക്കന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് പരസ്യപ്പെടുത്തിയിരുന്നില്ല.