HIGHLIGHTS : ദില്ലി: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിനല്‍കി എന്ന ആരോപണത്തില്‍ പ്രതിപക്ഷനേതാവ് വിഎസ്
ദില്ലി: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിനല്‍കി എന്ന ആരോപണത്തില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം. വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ ശശീധരന്‍, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരെയാണ് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ നടപടി ഏകപക്ഷീയമാണെന്നും വാര്‍ത്ത ചോര്‍ത്തി നല്‍കുന്നവര്‍ പാര്‍ട്ടിക്കകത്ത് ഇപ്പോഴുമുണ്ടെന്ന് കാണിച്ച് വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ പരാതിപ്പെട്ടന്നും ഇതെ കുറിച്ച് പരിശോധിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചെന്നും സൂചനയുണ്ട്.

എന്നാല്‍ വിഎസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുള്ള സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം കേന്ദ്രകമ്മിറ്റി പൂര്‍ണമായും അംഗീകരിച്ചില്ല. പിബി അംഗങ്ങളുടെ സാനിദ്ധ്യത്തില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക്് ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ അനുവദിക്കുമെന്നാണ് സൂചന.
തിങ്കളാഴ്ച വൈകീട്ട് 3.30 ന് ദില്ലിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കും.