Section

malabari-logo-mobile

യു എ ഇ യില്‍ സ്‌കൈപ് ഉപയോഗത്തിന് നിയന്ത്രണം

HIGHLIGHTS : മനാമ: ഇന്റര്‍നെറ്റില്‍ വീഡിയോ കോളിങ് സാധ്യമാകുന്ന മൈക്രോസോഫ്റ്റിന്റെ 'സ്‌കൈപ്' സോഫ്റ്റ് വെയര്‍

മനാമ: ഇന്റര്‍നെറ്റില്‍ വീഡിയോ കോളിങ് സാധ്യമാകുന്ന മൈക്രോസോഫ്റ്റിന്റെ ‘സ്‌കൈപ്’ സോഫ്റ്റ് വെയര്‍ ഉപയോഗത്തിന് യു എ ഇ യില്‍ നിയന്ത്രണം. ലൈസന്‍സ് ഇല്ലാതെ സ്‌കൈപ്പിന്റെ വിവിധ സേവനം ഉപയോഗപ്പെടുത്തുന്നത് കുറ്റമാണെന്ന് യുഎഇ ടെലികമ്മ്വൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി ട്രിആര്‍എ അറിയിച്ചു.
സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് കംപ്യൂട്ടറില്‍ സൗജന്യമായി കണ്ട് സംസാരിക്കാം. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രേട്ടോ കോള്‍ (വോയ്പ്) സേവനം ഉപയോഗിച്ച് സ്‌കൈപ്പില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്കും മൊബൈലിലേക്കും കുറഞ്ഞ നിരക്കില്‍ വിളിക്കാനുമാകും. ഇതിനാണ് നിയന്ത്രണം. സ്‌കൈപ്പ് നല്‍കുന്ന ഫോണ്‍കോള്‍ പോലുള്ള സേവനം ഉപയോഗിക്കണമെങ്കില്‍ ടിആര്‍എ ലൈസന്‍സ് വാങ്ങണം. ലൈസന്‍സ് ഇല്ലാതെ ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ 10 ലക്ഷം ദിര്‍ഹം (ഒന്നരക്കോടിയോളം) രൂപ പിഴയും ചുമത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ശിക്ഷയെ പറ്റി തങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു.

സ്‌കൈപ്പ് സര്‍വ്വീസിന് നിയന്ത്രണമില്ലെന്നും എന്നാല്‍ ഈ സേവനം ഉപയോഗിക്കേണ്ടത് രാജ്യത്തെ അംഗീകൃത ടെലിഫോണ്‍ കമ്പനി മുഖേനയായിരിക്കണമെന്നും ടിആര്‍എ വ്യക്തമാക്കി.

sameeksha-malabarinews

യുഎഇ യില്‍ വോയ്പ് കോളിന് വിലക്കുണ്ട്. ഇതുകാരണം കംപ്യൂട്ടറില്‍ നിന്ന് കംപ്യൂട്ടറിലേക്ക് കോള്‍ സാധ്യമാണെങ്കിലും മൊബൈലില്‍ നിന്ന് മൊബൈലിലേക്കോ ലാന്‍ഡ് ലൈനിലേക്കോ വിളിക്കാനാകില്ല. ടെലിഫോണ്‍ കമ്പനികളായ എത്തിസലാത്തിനും ഡു വിനും വോയ്പ് സേവനം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ അനുവാദമുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ രംഗപ്രവേശത്തോടെ സ്‌കൈപ്പ് ഉപയോഗം ടെലിഫോണ്‍ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!