വിശ്വാസികള്‍ ആദ്യനോമ്പിന്റെ നിര്‍വൃതിയില്‍

മുബഷീര്‍ പാലത്തിങ്ങല്‍

പരിശുദ്ധ റമളാന് വീണ്ടും കടന്നു വന്നിരിക്കുന്നു. ശരീരത്തിനെയും മനസ്സിനെയും ആത്മശുദ്ധി വരുത്തി ലോകമുസ്ലീം ജനത റമളാനിനെ വരവേറ്റു കഴിഞ്ഞു. ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിലുടെ അന്ധമായ വൈകാരികതയെ ചുട്ടരിക്കാനുള്ള ആത്മീയ ശക്തിയാര്‍ജ്ജിക്കുകയാണ് വിശ്വാസി.

ഒരു ദിവസത്തെ നോമ്പ് എന്നത് സുബഹി ബാങ്കു മുതല്‍ മഗരിബ് ബാങ്ക് വരെയുള്ള സമയമാണ്. പുലര്‍ച്ചെ ബാങ്കിനു മുന്‍പ് അത്താഴം കഴിച്ച് പ്രത്യേക നെയ്യത്തോടെ ആരംഭിക്കുന്ന വ്രതം മഗരിബ് ബാങ്ക് വിളിക്കന്നതോടെ ഒരു ഗ്ലാസ്സ് വെളളവും കാരക്കയും കഴിച്ച് അവസാനിപ്പിക്കുന്നു. പരിശുദ്ധ റംസാനിലെ പകലുകള്‍ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണം, നമസ്‌കാരം, ദൈവിക ചിന്തകള്‍ എന്നിവ കൊണ്ട് ധന്യമാക്കുന്നു. കുറ്റങ്ങള്‍ ഏറ്റു പറഞ്ഞും സഹജീവികളുടെ വേദനകളും ബൂദ്ധിമുട്ടുകളും പങ്കുവെയ്ക്കാനുള്ള മനസ്സ് വളര്‍ത്തിയെടുത്തും കൂടുതല്‍ ക്ഷമാശീലമുള്ളവരായി മാറാന്‍ പരിശ്രമിക്കുന്നു.മനസ്സും ശരീരവും ഒന്നിച്ചു വൃത്തിയാക്കാനുളള ഒരു കാലമായി വിശ്വാസികള്‍ ഈ മാസത്തെ കാണുന്നു.

റമളാന്‍ രാത്രികളെ വിശ്വാസികള്‍ തറാബിഹ് നമസ്‌ക്കാരം കൊണ്ട് ഭക്തി നിര്‍ഭരമാക്കുന്നു. ഇശാഹ് നമസ്‌ക്കാരത്തിനു ശേഷം ഈ മാസത്തില്‍ പ്രത്യേകമുള്ള നമസ്‌ക്കാരമാണ് തറാബിഹ്.

മതസാഹോദ്യര്യത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഇഫ്താര്‍ വിരുന്നുകള്‍ റമദാന്‍ രാവുകളെ സ്‌നേഹസമ്പന്നമാക്കുന്നു.

ദൈവീക സ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാന്‍ റമദാന്‍ വിശ്വസിയെ പ്രാപ്തമാക്കുന്നു. ഈ നന്‍മയുടെ കാലത്തെ ഒരു പോലെ സ്വീകരിക്കുകയാണ് ലോകമെങ്ങും

Share news
error: Content is protected !!
Scroll to Top