HIGHLIGHTS : മോസ്‌കോ : ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് കിരീടം നേടി
മോസ്‌കോ : ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് കിരീടം നേടി. ഇന്നു നടന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇസ്രായേല്‍ ഗ്രാന്‍മാസ്റ്റര്‍ ബോറിസ് ജെല്‍ ഫാന്റിനെ തോല്‍പ്പിച്ചാണ് ആനന്ദ് ലോക ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. നിര്‍ണായക നാലാം ഗെയ്മില്‍ സമനില നേടിയതോടെയാണ് ആനന്ദ് തന്റെ 5-ാംമത്തെ ലോക കിരീടം നേടിയത്.

2000 ല്‍ അലക്‌സി ഷിരോവിനെ പരാജയപ്പെടുത്തി ആദ്യമായി ആനന്ദ് ലോക ചെസ് ചാമ്പ്യനായപ്പോള്‍ ലോകകിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന ചരിത്ര നേട്ടം കൂടി സ്വന്തമാക്കുകയായിരുന്നു. പിന്നീട് 2007 മുതല്‍ നടന്ന നാല് ലോക ചെസ് ചാമ്പ്യന്‍ ഷിപ്പിലും തുടര്‍ച്ചയായി ചാമ്പ്യനായത് ആനന്ദ് തന്നെ.
അനായാസേനെ ആനന്ദ് കിരീടം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മികച്ച പ്രകടം നടത്തിയ ജെല്‍ ഫാന്റെ് മത്സരം ടൈബ്രേക്കറില്‍ എത്തിച്ചു. ലോക ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ നാലാം തവണയാണ് വിജയിയെ തീരുമാനിക്കേണ്ടിവന്നത്.