വിവാഹധൂര്‍ത്തിനെതിരെ എംഎസ്എസ് ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി.

പരപ്പനങ്ങാടി: സ്ത്രീധനത്തിനും ആര്‍ഭാട വിവാഹങ്ങള്‍ക്കുമെതിരെ മുസ്ലീം സര്‍വ്വീസ് സൊസൈറ്റി പരപ്പനങ്ങാടി യൂനിറ്റ് ബോധവത്കരണ സംഗമവും, എസ് എസ് എല്‍ സി, പ്ലസ് ടു എ പ്ലസ് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തി.

സംഘാടക സമിതി ചെയര്‍മാന്‍ നിയാസ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. എം.എസ്.എസ് സംസ്ഥാന ട്രഷറര്‍ സി. പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി മൊയ്തീന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എസ് സംസ്ഥാന സമിതി അംഗം അഡ്വ. അബ്ദുറഹീം, യൂനിറ്റ് പ്രസിഡന്‍് പി.കെ ബീരാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

പുളിക്കലകത്ത് മുഹമ്മദലി സ്വാഗതവും ഷമീം അബ്ദുസമദ് നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top