വിവാഹത്തട്ടിപ്പ് ; ഉസ്താദ് അറസ്റ്റില്‍

HIGHLIGHTS : മപ്പുറം: വിവാഹം കഴിച്ച് മുങ്ങിയ

മപ്പുറം: വിവാഹം കഴിച്ച് മുങ്ങിയ ഉസ്താദിനെ മറ്റൊരു വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പോലീസ് അറസ്റ്റ്‌ചെയ്തു. മലപ്പുറം അരിമ്പ്ര മൂരിയൂരിലെ ഇബ്രാഹിം മുസ്ല്യാരെയാ(28)ണ് വിദ്യാനഗര്‍ പോലീസിന്റെ സഹായത്തോടെ ചെര്‍ക്കളയില്‍നിന്ന് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കൊണ്ടോട്ടിയില്‍ നിന്ന് വിവാഹം കഴിച്ച് മുങ്ങിയ ഇബ്രാഹിം മുസ്ല്യാര്‍ ബേര്‍ക്കയിലെ സ്രാമ്പി പള്ളി, ചെര്‍ക്കള വി കെ പാറയിലെ പള്ളി എന്നിവിടങ്ങളില്‍ ഉസ്താദായിരുന്നു ഇയാള്‍. 20 ദിവസം മുമ്പ് ചെര്‍ക്കളയില്‍ ഉസ്താദായി എത്തിയ ഇയാള്‍ ബേര്‍ക്കയില്‍ വിവാഹത്തിന് ഒരുങ്ങവെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് കൊണ്ടോട്ടി പോലീസില്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്കെതിരെ വാറണ്ടുള്ളതായിഅറിയുകയും തുടര്‍ന്ന്് ഇയാളെ അറസ്റ്റ്ുചെയ്യുകയുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!