വിലക്കപ്പെട്ട ചുംബനങ്ങളുടെ ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം

ദില്ലി:  വിലക്കപ്പെട്ട ചൂംബനങ്ങള്‍ക്കും മുറിച്ചുമാറ്റപ്പെട്ട സീനുകള്‍ക്കും ശാപമോക്ഷം. ബോളിവുഡ് സിനിമകളില്‍ നിന്നും മുറിച്ച് മാറ്റപ്പെട്ട സീനുകളും ഡയലോകൂകളും ഉള്‍പ്പെടുത്തി നടത്തുന്ന ചലച്ചത്രമേളക്ക് ഇന്ന് തുടക്കം.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു തന്നെയാണ് ഈ മേള സംഘടിപ്പിക്കുന്നത്.ഇന്ത്യയില്‍ ആദ്യമായാണ് സെന്‍സേഡ് സീനുകള്‍ ഉള്‍പ്പെടുത്തി ഒരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നൂറ് വര്‍ഷത്തെ ബോളിവുഡ് സിനിമാ ചരിത്രത്തിലെ വിവാദം നിറഞ്ഞ നിരവധി രംഗങ്ങള്‍ ഈ ഫെസ്റ്റിവെലില്‍ കാണാം. 1952ല്‍ നിലവില്‍ വന്ന് പിന്നീട് 1983ല്‍ പരിഷ്‌ക്കരിച്ച നിയമമനുസരിച്ച് അശ്ലീലം എന്ന വിഭാഗത്തില്‍പ്പെടുത്തിയും , പ്രകോപനകരമായ കാര്യങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുത്തിയും സീനുകള്‍ക്ക് കത്രിക വെക്കാറുണ്ട്. പ്രധാനമായും നഗ്നത.ചുംബനങ്ങള്‍ കിടപ്പറ രംഗങ്ങള്‍, കടുത്ത വയലന്‍സ് എന്നിവയാണ് ഇവയില്‍പെടുക.

മേളയിലെ ആദ്യപ്രദര്‍ശനം 1933ല്‍ പുറത്തിറങ്ങിയ കര്‍മ എന്ന ചിത്രമാണ്. ഹിമാന്‍ഷു റായിയും ദേവികറാണിയും ഒന്നിച്ചഭിനയിച്ച ഈ ചി്രത്രത്തിലെ ചുംബനരംഗത്തിനാണ് ആദ്യം കത്രിക വീണത്.
പ്രകോപനമായ രംഗങ്ങള്‍ ഉള്‍പ്പെട്ടുണ്ട് എന്ന കാരണം പറഞ്ഞ് പ്രദര്‍ശനാനുമതി നിരോധിച്ച ഫൈനല്‍ സൊല്യൂഷന്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹിന്ദുമുസ്ലിം കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും രംഗങ്ങള്‍ ഇതിലുണ്ട്.

Share news
error: Content is protected !!
Scroll to Top