HIGHLIGHTS : തിരു: സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ദ്ധന നവംബര്‍ പത്തിനുള്ളില്‍ നിലവില്‍ വരും.

തിരു: സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ദ്ധന നവംബര്‍ പത്തിനുള്ളില്‍ നിലവില്‍ വരും. പുതുക്കിയ നിരക്കുകള്‍ നാളത്തെ മന്ത്രിസഭാ യോഗത്തിലോ അല്ലെങ്കില്‍ അടുത്ത മന്ത്രി സഭായോഗത്തിലോ ഉണ്ടാകും.
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള കണ്‍സഷനായ 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും അനുകൂല നിലപാടാണുള്ളത്. കൂടാതെ മിനിമം ചാര്‍ജ് ആറു രൂപയാക്കി ഉയര്‍ത്താനും് തീരുമാനമായിട്ടുണ്ട്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തയോഗത്തില്‍ ബസ്സുടമകളുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഇന്നത്തെ സമരത്തില്‍ നിന്നും ബസ്സുടമകള്‍ പിന്‍മാറിയത്.