HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത സാഹിത്യ കാരി ഡോ. ഖദീജാമുംതാസ് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റെ പി കെ മുഹമ്മദ് ജമാല്‍, പരപ്പനങ്ങാടി ഉപജില്ല എഇഒ വി സി സതീഷ്, സുഷമ കെ, കൃഷ്ണന്‍ മാസ്റ്റര്‍, രാജ്‌മോഹന്‍, ബാലസുബ്രഹ്മണ്യന്‍ പി കെ,റഷീദ് പരപ്പനങ്ങാടി,ചാത്തന്‍ മാസ്റ്റര്‍, ടോമി മാത്യു എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ സംസ്ഥാന ചലചിത്രോല്‍സവത്തില്‍ പ്രൈമറി വിഭാഗത്തില്‍ സമ്മാനം നേടിയ നാട്ടുപച്ച എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.