രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ
തിരു: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയ ഇടത് എംഎല്‍എമാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.
പോലീസ് ഗ്രനേഡ് ആക്രമണത്തില്‍ വിഎസ് അച്യുതാനന്ദന് ദേഹാസ്വാസ്ഥ്യവും ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു. സി ദിവാകരന് എംഎല്‍എയ്ക്ക് സാരമായ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിലേക്ക് ഇടത് യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിലും അക്രമമുണ്ടായി.




