വാതുവെയ്പ് മെയ്യപ്പന്‍ അറസറ്റില്‍

HIGHLIGHTS : മുംബൈ: ഐപില്‍ വാതുവെയ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം പ്രിന്‍സിപ്പലും ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ പോലീസ്...

മുംബൈ: ഐപില്‍ വാതുവെയ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം പ്രിന്‍സിപ്പലും ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴാച വൈകീട്ട് മുംബൈ വിമാനത്താവളത്തിലറങ്ങിയ മെയ്യപ്പനെ പോലീസ് കസ്റ്റഡിയലെടുക്കുകയായിരുന്നു. പിന്നീട് രണ്ടര മണിക്കുറോളം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് മെയ്യപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാല്‍ ഇതിന്റെ പേരില്‍ രാജിവെയ്ക്കാന്‍ താന്‍ തയ്യാറല്ലെന്ന് ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്‍ പ്രതികരിച്ചു.

ഇനിയും വമ്പന്‍ സ്രാവുകള്‍ ഐപില്‍ വാതുവെയ്പ്പില്‍ കുടുങ്ങാനുണ്ടെന്നാണ് അന്വേഷണസംഘത്തില്‍ നിന്ന് ലഭിക്കുന്ന സുചനകള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!