വള്ളിക്കുന്നില്‍ വായനശാല കത്തിച്ചു

വള്ളിക്കുന്ന്: ഇന്ന് പുലര്‍ച്ചെ വള്ളിക്കുന്ന് അത്താണിക്കലിനടുത്ത് മുണ്ടിയന്‍കാവില്‍ സാമൂഹ്യ വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടു. യൂണിവേഴ്‌സല്‍ വായനശാലയ്ക്കാണ് തീ ഇട്ടത്. തീപിടുത്തത്തില്‍ വായനശാല പൂര്‍ണമായും കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. അമൂല്യമായ മൂവായിരത്തില്‍ പരം പുസ്തകങ്ങളാണ് കത്തിയമര്‍ന്നത്. ആയിരക്കണക്കിന് രൂപ വിലവരുന്ന ഫര്‍ണിച്ചറുകളും നശിച്ചിട്ടുണ്ട്.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ വായനശാലാ കെട്ടിടം. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ വള്ളിക്കുന്നിലെങ്ങും ഉയര്‍ന്നിരിക്കുന്നത്. വള്ളിക്കുന്നിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിതെന്ന് കരുതുന്നു.

പ്രശസ്ത സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

 

Share news
error: Content is protected !!
Scroll to Top