HIGHLIGHTS : തിരു : വര്‍ക്കല കഹാര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ്
തിരു : വര്‍ക്കല കഹാര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഹൈത്തോടതി റദ്ദാക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പ്രഹഌദന്റെ നാമ നിര്‍ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി.
പത്രിക തള്ളിയത് നിയമപരമല്ലെന്ന കോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ് റദ്ദാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സിപിഐഎം സ്ഥാനാര്‍ത്ഥി എ എ റഹീമിനെയാണ് കഹാര്‍ തോല്‍പിച്ചത്.
ഈ കേസില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് കഹാര്‍ ഇതിനോട് പ്രകരിച്ചു.
കഹാറിന്റെ വിധിക്ക് സ്‌റ്റേ
വര്‍ക്കല എംഎല്‍എ കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഒരുമാസത്തേക്ക് സ്റ്റേചെയ്തു.