HIGHLIGHTS : ദില്ലി ; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുലായം സിംഗ് യാദവിനെതിരെ
ദില്ലി ; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുലായം സിംഗ് യാദവിനെതിരെ സിബിഐ അന്വേഷണം തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
മുലായത്തിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും എതിരായ ആരോപണങ്ങള്‍ സിബിഐക്ക് സ്വതന്ത്രമായി അന്വേഷിക്കാമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനെതിരെ അന്വേഷണം ഉണ്ടാകില്ല

മുലായത്തിനും കുടുംബത്തിന്റെയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ സിബിഐ അന്വേഷണത്തിന് 2007 മാര്‍ച്ച് ഒന്നിനാണ് കോടതി ഉത്തരവിട്ടത്.
അതെ സമയം ഈ അന്വേഷണ ഉത്തരവിനെതിരെ മുലായം നല്‍കിയ പുന:പരിശോധനാ ഹരജി തള്ളിക്കൊണ്ടാണ് അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.